പ്രവാസി ബന്ധു ഡോ. അഹമ്മദിന്ബെസ്റ്റ് ലീഡർഷിപ്പ് അവാർഡ് നൽകി

ന്യൂഡൽഹി: അന്താരാഷ്ട അദ്ധ്യാപക ദിനം പ്രമാണിച്ച് ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൊസൈററി ഫോർ ലിറ്ററസി ഡവലപ്പ്മെന്റ് പ്രഖ്യാപിച്ച 2025 ലെ ബെസ്റ്റ്‌ ലീഡർഷിപ്പ് ഓഫ് നോൺ റസിഡന്റ് ഇന്ത്യൻസ് എക്സലന്റ് ആക്ടീവ്മെന്റ്സ് അവാർഡ് എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന് ഭാരതീയ ദൂരദർശൻ ഡയറക്റ്റർ ജനറൽ കെ.സതീഷ് നമ്പൂതിരിപ്പാട് നൽകി. നാലു പതിറ്റാണ്ടോളം ഭാരതീയ പ്രവാസി സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച സേവനങ്ങളെ ആധാരമാക്കിയാണ്അവാർഡു നൽകപ്പെട്ടത്. 1988 ൽ ഭാരതത്തിലെ പ്രഥമ പ്രവാസി സംഘടനയായ ആൾ കേരള ഗൾഫ് റിട്ടേണീസ് ഓർഗനൈസേഷൻ സ്ഥാപിച്ചതിലൂടെ അഹമ്മദ് പ്രവാസികളുടെ സംഘടിത പ്രയാണത്തിന് തുടക്കം കുറിച്ചുവെന്നു അവാർഡ് സമർപ്പിച്ച സതീഷ് നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു. മുപ്പത് വർഷത്തിലേറെയായി അഹമ്മദിന്റെ ആ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ദൽഹി മലയാളി അസ്സോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഐ.എസ്.എൽ.ഡി.പ്രസിഡന്റ് കെ.പി. ഹരീന്ദ്രൻ ആചാരിഅദ്ധ്യക്ഷത വഹിച്ചു. ഡി.എം.എ പ്രസിഡന്റ് കെ.രഘു നാഥൻ, പ്രൊഫ. ബി.എൽ. ഗുപ്ത, ടോണി കാനപ്പുഴ, നോർക്ക – റൂട്ട്സ് ഡയറക്റ്റർ ഷാജി മോൻ എന്നിവർ പ്രസംഗിച്ചു. ആശാ മെഹ്റ സ്വാഗതവും ഹർഷ കെ.പി.നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *