കണ്ണൂർ : മയ്യിൽ ഐ ടി എം കോളേജ് ചെയർമാൻ സിദ്ധിക്കിന്റെയും സബിനയുടെ മകൾ ഐസ മറിയമാണ് ഇന്നലെ രാത്രി ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ രാമനഗരിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. ഇവരുടെ ഗ്രഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബസമേതം രണ്ടു കാറുകളിലായി ബാംഗ്ലൂരിൽ വീട്ടുപകരണങ്ങൾ വാങ്ങാൻ പോയി മടങ്ങുന്നതിനിടെ ആണ് അപകടം. കാർ ഓടിച്ചിരുന്ന ആളെ ബാംഗ്ലൂർ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് റിയാൻ ,ഫാത്തിമത്ത് ശഹസ്സ് എന്നിവരാണ് ഐസയൂടെ സഹോദരങ്ങൾ.
മൈസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു
