പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം കൈവരിച്ചു : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പതിനഞ്ചോളം ഗവൺമെൻറ് സ്കൂളുകൾക്ക് കഴിഞ്ഞ നാല് വർഷങ്ങൾ ഇടയിലായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും, സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ വർദ്ധിപ്പിക്കുന്നതിനും, അതുവഴി വിദ്യാഭ്യാസ രംഗത്തെ മികച്ച മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞുവെന്നും, കൂടാതെ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ഗുണമേന്മ പദ്ധതികളിലൂടെ വിദ്യാർഥികളുടെ പഠന മികവ് മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞുവന്നും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. കുഴിമാവ് ഗവൺമെന്റ് ഹൈസ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് ഒന്നാം ഘട്ടമായി ഒരു കോടി രൂപ അനുവദിച്ചത് വിനിയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പിന്നോക്ക മേഖലയായ കുഴിമാവിൽ സ്ഥിതി ചെയ്യുന്ന ഹൈസ്കൂൾ മതിയായ കെട്ടിട സൗകര്യങ്ങളുടെ അഭാവം മൂലം 500 മീറ്ററിലധികം അകലത്തിൽ 2 കോമ്പൗണ്ടുകളിൽ ആയാണ് പ്രവർത്തിച്ചുവരുന്നത്. തന്മൂലം സ്കൂളിന്റെ പ്രവർത്തനങ്ങൾ ഏറെ ബുദ്ധിമുട്ടിലായിരുന്നു. കുട്ടികൾ ഉച്ചക്കഞ്ഞിക്ക് പോലും അര കിലോമീറ്ററിലധികം നടന്നു പോകേണ്ട സ്ഥിതിയുണ്ടായിരുന്നു. ഈ സാഹചര്യം മനസ്സിലാക്കി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് പുതിയ സ്കൂൾ കെട്ടിട നിർമ്മാണത്തിന് ഒന്നാം ഘട്ടമായി ഒരു കോടി രൂപ ഫണ്ട് അനുവദിക്കുകയായിരുന്നു. മൂന്നു നിലകളിലായി 10 ക്ലാസ് റൂം, നാല് ലാബുകൾ, ലൈബ്രറി, സ്റ്റാഫ് റൂം , ഓഫീസ് റൂം , ടോയ്ലറ്റ് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള കെട്ടിടങ്ങൾ 60 വർഷത്തിലധികം പഴക്കമുള്ളതും,ശോച്യാവസ്ഥയിൽ ഉള്ളതുമായിരുന്നു. സ്കൂൾ കോമ്പൗണ്ടിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഡിസീല സുൽത്താന സ്വാഗതം ആശംസിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ എം.വി അനിൽകുമാർ ആമുഖപ്രഭാഷണം നടത്തി. നിർമ്മാണത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജ്യോതിലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു . ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ബ്ലോക്ക് പഞ്ചായത്ത് അംഗം രത്നമ്മ രവീന്ദ്രൻ, കോരുത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ സുകുമാരൻ , പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എള്ളക്കാട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീജ ഷൈൻ , പി. ഡി പ്രകാശ് , പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എസ്.സന്ദീപ്, ജില്ലാ ട്രൈബൽ പ്രോജക്ട് ഓഫീസർ സജു.എസ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.കെ സുധീർ, കെ.ബി രാജൻ, സി.എ തോമസ്, തോമസ് മാണി കുമ്പുക്കൽ, ഉജ സുഭാഷ്, പി ടി.സി.എഫ് ഗവേണിംഗ് ബോഡി മെമ്പർ എം.കെ ഷാജി, പിടിഎ പ്രസിഡണ്ട് സന്തോഷ് കുമാർ പി.പി , എസ്. എം.സി ചെയർമാൻ സനീഷ് ബാബു , സ്വാഗതസംഘം ചെയർമാൻ സി. എൻ മധുസൂദനൻ , മുൻ പിടിഎ പ്രസിഡന്റ് ടി.സി രാജൻ, കുഴിമാവ് ഗവൺമെന്റ് വെൽഫെയർ എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ രാജൻ , പിടിഎ ഭാരവാഹികളായ അഞ്ജു അഭിലാഷ് , ശോഭ സജി, ഗംഗ മോൾ പി.ജി, സ്കൂൾ ലീഡർ ശബരിനാഥ് പി. വിശ്വം, പൂർവ വിദ്യാർത്ഥി പ്രതിനിധി ദാമോദരൻ പതാലിൽ തുടങ്ങിയവർ പ്രസംഗിച്ചു. സീനിയർ അസിസ്റ്റന്റ് റാബിയത്ത് എ.ആർ കൃതജ്ഞത തുടങ്ങിയവർ അർപ്പിച്ചു. കുഴിമാവ് ഗവൺമെന്റ് ഹൈസ്കൂളിന് കൂടി പുതിയ കെട്ടിടം നിർമ്മിക്കുന്നതോടുകൂടി ഈ ഗവൺമെന്റിന്റെ കാലത്ത് കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ആകെയുള്ള 5 ഗവൺമെന്റ് സ്കൂളുകൾക്കും പുതിയ കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞു എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുകയാണെന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *