കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ കാരണം കാണിക്കൽ നോട്ടീസിന് സ്കൂൾ മാനേജർ ഇന്ന് മറുപടി നൽകും. വീഴ്ചകളുടെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് നോട്ടീസ് നൽകിയത്. മിഥുന്റെ മരണത്തിന് പിന്നാലെ അടച്ച സ്കൂൾ നാളെ തുറന്നു പ്രവർത്തിക്കും. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകും.
മിഥുന്റെ മരണം: സ്കൂൾ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കുടുംബത്തിന് കൈമാറും
