കൊച്ചി: പാലാരിവട്ടത്ത് എംഡിഎംഎയുമായി നേപ്പാൾ സ്വദേശിയും സുഹൃത്തും അറസ്റ്റിൽ. നേപ്പാൾ സ്വദേശി പൊക്കാറെൽ ടിക്കാറാം (29), അസം സ്വദേശി മുഹ്സിന മെഹബൂബ (24) എന്നിവരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്കെത്തിച്ച 41.56 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്ന് ഉയർന്ന അളവിൽ രാസലഹരി കൊച്ചിയിലെത്തിച്ച് വിൽക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.
എംഡിഎംഎയുമായി നേപ്പാൾ സ്വദേശിയും സുഹൃത്തും അറസ്റ്റിൽ
