മണ്ണാർക്കാട് :സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നതിനെ തുടർന്ന് സ്കൂളിലെ പാചക പുരയിൽ തീപ്പിടുത്തം .എടത്തനാട്ടുകര വട്ടമണ്ണപ്പുറം എൽ പി സ്കൂളിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. അഗ്നി രക്ഷാസേന എത്തി തിയണച്ചു ആർക്കും പരിക്കില്ല. അഗ്നിരക്ഷാസേന നൽകിയ നിർദ്ദേശപ്രകാരം അധ്യാപകർ കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും, അധ്യാപകർ തന്നെ ഗ്യാസ് ലീക്കും ഗ്യാസ് സിലിണ്ടറിൽ നിന്നു വരുന്ന തീയും നിയന്ത്രിച്ചു.ഇതോടെ വൻ ദുരന്തം ഒഴിവായി ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്റർ തകരാറിലായതാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
പാലക്കാട് മണ്ണാർക്കാട് സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നു സ്കൂളിലെ പാചകപ്പുരയിൽ തീപിടുത്തം
