മലപ്പുറം: മഞ്ചേരി ചെരണിയിൽ കെട്ടിടത്തിന് മുകളിൽ അസ്ഥികൂടം കണ്ടെത്തി.പഴയ ഫ്ളക്സിനുള്ളിൽ മൂടിയ നിലയിൽ ആയിരുന്നു അസ്ഥികൂടം.കഴിഞ്ഞ ദിവസം രാത്രി സമീപത്തെ കടയിലെ ജീവനക്കാർ പഴയ ഫ്ലക്സ് ഷീറ്റ് എടുക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയപ്പോഴാണ് ഫ്ലക്സിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്.സമീപത്ത് രാത്രി ഉൾപ്പെടെ ആളുകൾ ഉണ്ടാകാറുണ്ടെന്നും യാതൊരുവിധ ദുര്‍ഗന്ധമോ മറ്റോ അനുഭവപ്പെട്ടിരുന്നില്ലന്നും നാട്ടുകാർ പറയുന്നു.അസ്ഥികൂടത്തിന് രണ്ടുമാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മഞ്ചേരിയിൽ കെട്ടിടത്തിന് മുകളിൽ അസ്ഥികൂടം കണ്ടെത്തി
