തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം. അപകടവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ് മണിയൻപിള്ള രാജുവിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.അപകടത്തിൽ ഉപയോഗിച്ച വോൾവോ കാർ ടെന്നീസ് ക്ലബ്ബിന്റെ പിന്നിൽ നിന്ന് പൊലീസ് കണ്ടെത്തി. നടന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. എഫ്ഐആറിൽ ആദ്യം നടന്റെ പേര് പരാമർശിച്ചിരുന്നില്ല. പിന്നീട് സ്റ്റേഷനിൽ ഹാജരായ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ബൈക്ക് അപകടക്കേസ്: നടൻ മണിയൻപിള്ള രാജുവിന് ജാമ്യം
