ജന്മദിന നിറവില്‍ മലയാളത്തിന്റെ മഹാനടന്‍

ജന്മദിന നിറവില്‍ മമ്മൂട്ടി. 1951 മമ്മൂട്ടി തന്റെ 74-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. മലയാളത്തിന്റെ പ്രിയനടന്‍ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാള്‍ ആഘോഷം. സഹപ്രവര്‍ത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു തുടങ്ങിയിട്ടുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.എന്നാല്‍ പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാള്‍ ദിനം എന്ന് സന്തത സഹചാരിയായ എസ്. ജോര്‍ജ് പറഞ്ഞു. ചികിത്സാര്‍ഥം സിനിമയില്‍ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്കുപോയ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. തിരിച്ചെത്തിയാല്‍ ഉടന്‍ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തില്‍ ചേരുമെന്ന സൂചനയും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *