പീരുമേട്:കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന ബസ് യാത്രകാരന് ദേഹാസ്വാസ്ഥ്യം. മുണ്ടക്കയത്തേക്ക് പോയ ആൾക്ക് പാമ്പനാറിൽ വച്ചാണ് പൾസ് ഇല്ലാതെ അബോധാവസ്ഥയിലായത്. ഉടൻ തന്നെബസിൽ യാത്രക്കാരിയായിരുന്ന പീരുമേട്താലൂക്ക് ആശുപത്രിയിലെ നഴ്സ് കവിത സി.പി.ആർ നൽകുകയും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അവസരോചിത ഇടപെടലും മൂലം യാത്രക്കാരന് ജീവൻ തിരിച്ചു കിട്ടി. കൊല്ലം ഡിപ്പോയിലെഡ്രൈവർ ശ്രീജിത്തുംകണ്ടക്ടർ വൃന്ദാദേവിയും ബസ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കവിത ആശുപത്രിയിൽ വിവരം അറിയിച്ച് മെഡിക്കൽ ടീമിനെ സജ്ജമാക്കിയിരുന്നു. ചികത്സക്ക് ശേഷം ഇയാൾ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും നഴ്സിൻ്റെയും അവസരോചിത ഇടപെടൽ യാത്രക്കാരന് ജീവൻ തിരിച്ചു കിട്ടി
