വനിതകള്‍ക്ക് ഉല്ലാസ യാത്രയൊരുക്കി കെഎസ്‌ആര്‍ടിസി

Kerala Uncategorized

വനിതാ ദിനത്തില്‍ വനിതകള്‍ക്ക് വേണ്ടി പ്രത്യേക യാത്രയൊരുക്കി കെഎസ്‌ആർടിസി. കോഴിക്കോട് കെഎസ്‌ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് വനിതകള്‍ക്ക് വേണ്ടി ഉല്ലാസ യാത്ര ഒരുക്കുന്നത്. വനിതാ ദിനത്തില്‍ (മാർച്ച്‌ 8) നടക്കുന്ന ഉല്ലാസ യാത്രയ്ക്ക് 200 രൂപ മാത്രമാണ് നിരക്ക്. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ഉല്ലാസ യാത്ര ആരംഭിക്കുന്നത്.

പ്ലാനറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോതി ബീച്ച്‌, കണ്ണംപറമ്പ് ബീച്ച്‌, സൌത്ത് ബീച്ച്‌, വെള്ളയില്‍ ബീച്ച്‌, വരയ്ക്കല്‍ ബീച്ച്‌, ബട്ട് റോഡ് ബീച്ച്‌, മാനാഞ്ചിറ എന്നിവിടങ്ങളിലേയ്ക്കാണ് യാത്ര സംഘടിപ്പിക്കുന്നത്.

അതേസമയം, വനിതാ ദിനത്തില്‍ കെഎസ്‌ആർടിസി നെഫർറ്റിറ്റി ക്രൂയിസില്‍ വനിതകള്‍ക്ക് വേണ്ടി ഉല്ലാസ യാത്രയൊരുക്കിയിട്ടുണ്ട്. 140 സീറ്റുകളാണ് നെഫർറ്റിറ്റിയില്‍ വനിതകള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. വനിതകള്‍ക്ക് 600 രൂപ വരെ നിരക്ക് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *