തിരുവാർപ്പ് ശാസ്താംകടവ് – വെട്ടിക്കാട് റോഡ് നാടിന് സമർപ്പിച്ചു വെട്ടിക്കാടിൻ്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി വി.എൻ വാസവൻ

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ വെട്ടിക്കാട് മേഖലയിൽ ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് സഹകരണം -തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ.തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നിർമാണം പൂർത്തീകരിച്ച ശാസ്താംകടവ് -വെട്ടിക്കാട് റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.വെട്ടിക്കാടിനെ മലരിക്കലുമായി ബന്ധിപ്പിച്ചുക്കൊണ്ടുള്ള ടൂറിസം സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.ചടങ്ങിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.എസ് അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.എം ബിന്നു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയ സജിമോൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ അജയ്, സി.ടി രാജേഷ്, പി.എസ് ഷീനാമോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജയൻ കെ. മേനോൻ, രശ്മി പ്രസാദ്, പി.എസ് ഹസീദ, കെ.ബി ശിവദാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എൻ ഹരികുമാർ, അബ്ദുൾ കരീം, സുരേഷ് ബാബു, നാസ്സർ ചാത്തൻകോട്ട് മാലിൽ തുടങ്ങിയ വർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *