യുഡിഎഫ് സ്ഥാനാർത്ഥിയായി കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന അഡ്വ.മോൻസ് ജോസഫ് കോട്ടയം കളക്ടറേറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

കോട്ടയം : യുഡിഎഫ് സ്ഥാനാർത്ഥിയായി കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന അഡ്വ.മോൻസ് ജോസഫ് കോട്ടയം കളക്ടറേറ്റിൽ റിട്ടേണിങ് ഓഫീസർ ഡെപ്യൂട്ടി കലക്ടർ മിനി തോമസ് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് നേതാക്കളായ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി, കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ, ലൂക്കോസ് മാക്കീൽ,മാഞ്ഞൂർ മോഹൻകുമാർ, സുനു ജോർജ്, ജെയിംസ് പുല്ലപ്പള്ളി, സ്റ്റീഫൻ പാറവേലി, എ കെ ജോസഫ്, ബിനു ചെങ്കളം,ജെറി കണിയാമ്പറമ്പിൽ, അഡ്വ.മധു എബ്രഹാം കാലായിൽ, ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിൽ, സാബു ഒഴുങ്ങാലിൽ , ജോർജ് ചെന്നേലി, സെബാസ്റ്റ്യൻ കോച്ചേരി, ജോണി കണിവേലി,തങ്കച്ചൻ മണ്ണുശേരിൽ,കുഞ്ഞ് കളപ്പുര ,ജോബി ചിറത്തറ, ജോസ്മോൺ ജേക്കബ് തുടങ്ങിയ നിരവധി നേതാക്കൾ യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫിനോപ്പം നോമിനേഷൻ സമർപ്പിക്കുന്നതിന് സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *