കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കോട്ടയം ജില്ലയിലെ പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും നിയമിച്ചു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. ബിനു ഫ്രാൻസിസ് ആണ് കോട്ടയം ജില്ലയുടെ ചുമതലയുള്ള പൊതു നിരീക്ഷകൻ. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത്. നവംബർ 25 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ഇവരുടെ സേവനമുണ്ടാകും.ചെലവ് നിരീക്ഷകരും ചുമതലയുള്ള തദ്ദേശ സ്ഥാപനങ്ങളുംസുമേഷ് കുമാർ സി -വൈക്കം ,കടുത്തുരുത്തി, ഏറ്റുമാനൂർ ബ്ളോക്കുകൾ വൈക്കം, ഏറ്റുമാനൂർ നഗരസഭകൾസമീർ കുമാർ ഒ. ജെ- ഉഴവൂർ, ളാലം, ബ്ളോക്കുകൾ, പാലാ നഗരസഭ മനോജ് കുമാർ കെ- ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി ബ്ളോക്കുകൾ, ഈരാറ്റുപേട്ട നഗരസഭസുനിൽ കുമാർ എസ് -മാടപ്പള്ളി, വാഴൂർ, ബ്ളോക്കുകൾ ,ചങ്ങനാശ്ശേരി നഗരസഭനിസാം എസ്. എ -പള്ളം,പാമ്പാടി ബ്ളോക്കുകൾ, കോട്ടയം നഗരസഭനിരീക്ഷകരുടെ പൂർണ്ണ വിവരങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.sec.kerala.gov.in) ലഭ്യമാണ്.
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പൊതു നിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും നിയോഗിച്ചു
