കോട്ടയം: പള്ളിപെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് പരിക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുകയായിരുന്നു അലന്‍. ഇതിനിടെയാണ് വാതില്‍ അടര്‍ന്നുവീണത്.തലയ്ക്ക് പരിക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി മെട്രോപൊളിറ്റന്‍ പള്ളി തിരുനാളിന്റെ ഭാഗമായാണ് യന്ത്ര ഊഞ്ഞാല്‍ ഒരുക്കിയത്. ഓപ്പറേറ്ററെ പോലീസ് കസ്റ്റഡിയിലെടുത്തു.