യാത്രക്കാർക്ക് സന്തോഷവാർത്തയുമായി കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കിൽ 15% ഇളവ്

കൊച്ചി: യാത്രക്കാർക്ക് സന്തോഷവാർത്തയുമായി കൊച്ചി മെട്രോ. ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ കെ.എം.ആർ.എൽ പ്രഖ്യാപിച്ചു.മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ 15 ശതമാനം നിരക്കിളവ് ലഭിക്കും. നിലവിൽ ലഭിച്ചുകൊണ്ടിരുന്ന 10 ശതമാനം ഡിസ്കൗണ്ടിന് പുറമെയാണ് പുതുതായി 5 ശതമാനം കൂടി അനുവദിച്ചത്. 2026 ജനുവരി 26-ാം തീയതി മുതൽ യാത്രക്കാർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി തുടങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *