കാക്കനാട് / കൊച്ചി:രാജ്യത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ ” നശാ മുക്ത് ഭാരത് അഭിയാൻ”പ്രോഗ്രാമിൻ്റെ പരിശീലകർക്കുള്ള ഐഡി കാർഡുകൾ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വിതരണം ചെയ്തു.
കാക്കനാട് ഐ എം ജി യിൽ നടന്ന ചടങ്ങിൽ സാമൂഹ്യനീതി അസി. ഡയറക്ടർ ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി ജില്ലാ ഓഫീസർ സിനോ സേവി,ജില്ലാ സാമൂഹ്യ നീതി ജൂനിയർ സൂപ്രണ്ട് ഷെറിൻ പി ജേക്കബ്, മാസ്റ്റർ ട്രെയ്നർമാരായ ഡോ. ജാക്സൺ തോട്ടുങ്കൽ, അഡ്വ. ചാർളി പോൾ എന്നിവർ സംസാരിച്ചു.
ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പരിശീലകർക്കായി ദ്വിദിന പരിശീലനം നടത്തിയിരുന്നു . 2 ദിവസം ഓൺലൈനിലും പരിശീലനം നല്കി.പരിശീലനം പൂർത്തിയാക്കിയവർക്കുള്ള ഐഡി കാർഡുകളാണ് മന്ത്രി വിതരണം ചെയ്തത്.
50 പേർ പരിശീലനം പൂർത്തിയാക്കി.വിവിധ തലങ്ങളിൽ ലഹരിക്കെതിരെ ക്ലാസ് എടുക്കുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ മാസ്റ്റർ വൊളണ്ടിയേഴ്സിൻ്റെ സൗജന്യ സേവനം ലഭ്യമാണ് .വിളിക്കേണ്ട നമ്പർ :85477 24041
ഫോട്ടോ മാറ്റർ:ലഹരിക്കെതിരെ സാമൂഹ്യ നീതി വകുപ്പിൻ്റെ “നശാ മുക്ത് ഭാരത് അഭിയാൻ” പ്രോഗ്രാമിൻ്റെ പരിശീലകർക്കായുള്ള ഐഡി കാർഡ് വിതരണം വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു, മാസ്റ്റർ ട്രെയ്നറായ ഡോ. ജാക്സൺ തോട്ടുങ്കലിന് നല്കി ഉദ്ഘാടനം ചെയ്യുന്നു.മാസ്റ്റർ ട്രെയ്നർ അഡ്വ .ചാർളി പോൾ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ സിനോ സേവി എന്നിവർ സമീപം.
സിനോ സേവി
ജില്ലാ സാമൂഹ്യനീതി ഓഫീസർ, കാക്കനാട് കലക്ടറേറ്റ്, എറണാകുളം
9496838361