പീരുമേട്: തോട്ട പുരയിലെ ആദിവാസി വീട്ടമ്മ സീത (42) കാട്ടാനയുടെ ആക്രമണ ത്തിലാണ് കൊല്ലപ്പെട്ടതെന്ന് വ്യ ക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ ജൂൺ 13 ന് ഭർത്താവും മക്കളുമായി വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്ര മണമുണ്ടായത്. അതേസമയം പോ സ്റ്റ്മോർട്ടം നടത്തിയ ഫോറൻസി ക് സർജൻ പരിക്കുകളിൽ സംശയം പ്രകടപ്പിച്ചതോടെ വനം വകുപ്പ് സഹായധനം തടഞ്ഞു വെച്ചു. സീതയുടെ വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാനയാക്രമണം മൂലമാണെന്ന് റിപ്പോർട്ട് പറയുന്നു . സംഭവ സമയത്ത്സീതക്കൊ പ്പം ഉണ്ടായിരുന്ന ഭർത്താവ് ബിനുവും മക്കളും കാട്ടാന തുമ്പി കൈ ക്കൊ ണ്ട് സീതയെ എടു ത്തെറിഞ്ഞതായി മൊഴിനൽകിയിരുന്നു.അതിനിടെ, നഷ്ടപരിഹാര തുക ഉൾപ്പെടെ നൽകണമെ ന്നാവശ്യപ്പെട്ട് സീതയുടെ കുടും ബം നിയമനടപടികളിലേക്കു കടക്കാൻ ഒരുങ്ങുകയാണ്. റിപ്പോർട്ടിൻറെ പകർപ്പ് ലഭിച്ചാലുടൻ നഷ്ടപരിഹാര തുക ആവശ്യപ്പെടുമെന്ന് പ്ലാക്കത്തടം ഉരുമൂപ്പൻ കെ.കെ.രാഘവൻ പറഞ്ഞു. സീതയുടെ മരണത്തിൻ്റെ പേരിൽ ഭർത്താവ് ബിനുവിനെതിരെ ആരോപണം വന്നതിനാൽ കുടുംബം ഏറെ ബു ദ്ധിമുട്ടിയതായും മൂപ്പൻ പറഞ്ഞു.
സീതയുടെ മരണം കാട്ടാനയാക്രമണം മൂലം, പോലിസ് റിപോർട്ട് കോടതിയിൽ
