പീരുമേട്: കാട്ടാന പ്ലാക്കത്തടത്ത് വീടിൻ്റെ ജനൽ ചില്ല് തകർത്തു. ശനിയാഴ്ച രാത്രി പത്തരക്കാണ് സംഭവം പ്ലാക്കത്തടം പാലോലിൽ കൃഷ്ണൻ കുട്ടിയും ഭാര്യയും ടി വി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കാട്ടാന എത്തിയത്. മുറിക്കുള്ളിൽ ആളെ കണ്ട ആന ജനൽ തുമ്പികൈക്ക് അടിച്ച് തകർക്കുകയായിരുന്നു. ഇവർ ബഹളം വച്ചതിനാൽ അയൽവാസിയുടെ പറമ്പിൽ കയറി രണ്ട് വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ നശിപ്പിച്ചു. കാട്ടാനകളെ കാട് കയറ്റി വിട്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
കാട്ടാന വീടിൻ്റെ ജനാല അടിച്ച് പൊട്ടിച്ചു
