മധ്യബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകൾക്ക് ഇന്ന് യെല്ലോ അലേർട്ടാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ഏഴ് ദിവസം നേരിയ മഴ തുടരുന്നതാണ്. ഇന്നും 13,17,18 തീയതികളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപെട്ട ശക്തമായ മഴക്ക് സാധ്യത
