കൽപ്പറ്റ: വയനാട് ചുള്ളിയോട് പട്ടാപകൽ പുലി ഇറങ്ങി. ഇതോടെ വലിയ ആശങ്കയിൽ ആണ് പ്രദേശവാസികൾ. ചുള്ളിയോട് പാടിപറമ്പിൽ ഇന്ന് ഉച്ചക്ക് 2 മണിയോടെ നാട്ടിലിറങ്ങിയ പുലി പ്രദേശവാസിയുടെ ആടിനെ കൊന്നു തിന്നു. അതേസമയം വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പാതി ഭക്ഷിച്ച ആടിനെ ഉപേക്ഷിച്ച് പുലി പോകുകയായിരുന്നു. മുൻപും പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. ഇതേ വ്യക്തിയുടെ തന്നെ ആടിനെ പുലി പിടികൂടിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
വയനാട് ചുള്ളിയോട് പട്ടാപകൽ പുലി ഇറങ്ങി
