വയനാട്: മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ശരീരത്തിൽ നിന്ന് ലഭിച്ച തുണിയുടെ കഷണം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തു.ശരീരഭാഗത്തിൽ നിന്ന് രണ്ട് കഷണം തുണിയാണ് ലഭിച്ചത്. ഇതിൽ ഒന്ന് കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സംഘത്തിന് കൈമാറിയിരുന്നു. ചികിത്സാപ്പിഴവ് സംബന്ധിച്ച് പാണ്ടിക്കടവ് സ്വദേശി യുവതി നൽകിയ പരാതിയിലാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. മാനന്തവാടി എസ്ഐ എം.സി. പവനനാണ് അന്വേഷണ ചുമതല.
യുവതിയുടെ ശരീരത്തിൽ നിന്ന് തുണി പുറത്തുവന്ന സംഭവം; പൊലീസ് കേസെടുത്തു
