തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചിതരാകുന്നു

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചിതരാകുന്നു.സംഗീത വിവാഹമോചനത്തിനായി ചെങ്കൽപേട്ട് കോടതിയിൽ ഹർജി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രില്‍ 20ന് കോടതിയില്‍ ഹാജരാകണം എന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.അതേസമയം, നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്.ഏറെക്കാലമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *