വെച്ചൂർ : വെച്ചൂർ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറും. ഇന്നുമുതൽ 15 വരെയാണ് തിരുനാൾ. ഇന്ന് വൈകിട്ട് 6 ന് വൈക്കം ഫൊറോനാ വികാരി ഫാ. ബർക്കുമാൻസ് കൊടക്കൽ കൊടിയേറ്റിനും തുടർന്നുള്ള ദിവ്യബലിക്കും കാർമികത്വം വഹിക്കും. ആരാധനാദിനമായ നാളെ (വെള്ളി) രാവിലെ 6.30 ന് ദിവ്യബലി ഫാ. ആന്റണി പയ്യപ്പിള്ളി വി.സി. തുടർന്ന് പൂർണദിന ആരാധന. വൈകിട്ട് 5 ന് പൊതു ആരാധന, ഫാ. സനു പുതുശേരി ദിവ്യകാരുണ്യ സന്ദേശം നൽകും. വേസ്പര ദിനമായ 14 ന് രാവിലെ 6.30 ന് ദിവ്യബലിയെ തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ , വൈകിട്ട് 5 ന് തിരി വെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസ് കളപ്പുര കാർമ്മികനാകും. വേസ്പരയ്ക്ക് ഫാ. ആന്റണി മംഗലത്ത് വി.സി. നേതൃത്വം നൽകും. ഫാ. ജേക്കബ് കാട്ടിപ്പറമ്പിൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. തിരുനാൾ ദിനമായ 15 ന് രാവിലെ 7 ന് വിശുദ്ധ കുർബാന. വൈകിട്ട് 5 ന് തിരുനാൾ കുർബാനയ്ക്ക് ഫാ. വർഗീസ് പാലാട്ടി കാർമികത്വം വഹിക്കും. ഫാ, ആന്റോ മംഗലശേരി സി.എം.ഐ. വചന സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം നടത്തും. 16 ന് രാവിലെ 630 ന് മരിച്ചവരുടെ ഓർമയ്ക്കായി ദിവ്യബലിയയും സിമിത്തേരിസന്ദര്ശനവും നടത്തും. ജീസ് പി. പോൾ 8943710720
അച്ചിനകം പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും (12 .02 വ്യാഴം )
