യുഡിഎഫ് ക്ഷേത്രപ്രദക്ഷിണ ജാഥ നടത്തി

വൈക്കം: യുഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റി ക്ഷേത്രപ്രദക്ഷിണ ജാഥ നടത്തി. കെപിസിസി അംഗം മോഹന്‍ ഡി.ബാബു ഉദ്ഘാടനം ചെയ്തു. യുഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റി കണ്‍വീനര്‍ ബി.അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ശബരിമലയിലും, വൈക്കം മഹാദേവ ക്ഷേത്രത്തിലും കോടി കണക്കിന് വിലമതിപ്പുള്ള സ്വര്‍ണ്ണം മോഷ്ടിച്ചവരേയും കൂട്ടുനിന്നവരേയും തുറങ്കലില്‍ അടയ്ക്കണമെന്നും സ്വത്തുവകകള്‍ കണ്ട് കെട്ടണമെന്നും ആവശ്യപ്പെട്ടാണ് ജാഥ നടത്തിയത്. തീവെട്ടിയുടെ അകമ്പടിയോടെ വടക്കേനടയില്‍ നിന്നും ശരണംവിളികളുമായി ആരംഭിച്ച ജാഥ കിഴക്കേനട, തെക്കേനട, പടിഞ്ഞാറെ നടവഴി വടക്കേനടയില്‍ സമാപിച്ചു.ബ്ലോക്ക് പ്രസിഡന്റുമാരായ പി.ഡി. ഉണ്ണി, എം.കെ.ഷിബു, യുഡിഎഫ് നേതാക്കളായ സിറിള്‍ ജോസഫ്, കെ.ഗിരീശന്‍, സുബൈര്‍ പുളുന്തുരുത്തി, അബ്ദുള്‍ സലാം റാവുത്തര്‍, എ.സനീഷ്‌കുമാര്‍, പി.വി.പ്രസാദ്, ജയ് ജോണ്‍ പേരയില്‍, പ്രീതാ രാജേഷ്, വിജയമ്മ ബാബു, പി.പി.സിബിച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *