വൈക്കം ടൗൺ ജുമാ മസ്ജിതിൽ ഈദ് സംഗമവും ആദരിക്കൽ ചടങ്ങും നടത്തി

വൈക്കം ടൗൺ ജുമാ മസ്ജിദ്. ഏറെ വ്യത്യസ്ഥമായ ഒരു ഈദ് സംഗമം നടത്തി. വൈക്കം ജുമാ മസ്ജിദിലെ ഈദ് ആഘോഷത്തിൻ്റെ ഭാഗമായി ജാതിമത രാഷ്ട്രീയ ഭേദങ്ങളില്ലാതെ നഗരസഭയിലെ മുഴുവൻ കൗൺസിലർമാരേയും ഇദ് സംഗമത്തിൽ ആദരിക്കുകയും ചെയ്തു.പല കൗൺസിലർമാർക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു.എല്ലാവരെയും ഒരുമിപ്പിച്ചതും, പള്ളിയിൽ എല്ലാവർക്കും സൗകര്യങ്ങൾ ഒരുക്കിയതും എല്ലാവരും ഒരുമിച്ചിരുന് പ്രഭാത ഭക്ഷണം കഴിച്ചതും വളരെ പ്രശംസനീയമായ ഒന്നാണെന്ന് നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു. ജമാ അത്ത് പ്രസിഡൻ്റ് അബ്ദുൽ കലാംമിൻ്റെ അധ്യക്ഷതയിൽ, സെക്രട്ടറി അബു സ്വാഗതം ആശംസിച്ചു. ചീഫ് ഇമാം ഹുസൈൻ വഹാബി ഈദ് ആശംസകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *