നേത്രപരിശോധന ക്യാമ്പ് നടത്തി

ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി മൊബൈൽ ഒഫ്താൽ യൂണിറ്റിൻ്റെയും ദേശീയ അന്ധത നിയന്ത്രണ സമിതിയുടെയും സഹകരണത്തോടെ വൈക്കം മടിയത്ര എസ്എൻഡിപി ഹാളിൽ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ആശ്രയ ചെയർമാൻ പി.കെ. മണിലാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകർ ക്യാമ്പ് ഉൽഘാടനം ചെയ്തു. പി.ഡി. ഉണ്ണി, പ്രീതരാജേഷ്,ഇടവട്ടം ജയകുമാർ, ബി. ചന്ദ്രശേഖരൻ, ബി.രാജശേഖരൻ, ജഗദീഷ് അക്ഷര , വി. അനൂപ്, വർഗ്ഗീസ് പുത്തൻചിറ , രാജശ്രീ വേണുഗോപാൽ, പി.ഡി.ബിജിമോൾ, ടി.ആർ. ശശികുമാർ, വൈക്കം ജയൻ, എം.കെ. മഹേശൻ, സന്ധ്യാ വിനോദ്, രജനി പീതാംബരൻ, പി.വി. ഷാജി എന്നിവർ പ്രസംഗിച്ചു. ജില്ലാ ആശുപത്രി ഒഫ്താൽമോളജിക് സർജൻ ഡോ. അനു ആൻ്റണി ക്യാമ്പിന് നേതൃത്വം നൽകി. 125 പേരെ ക്യാമ്പിൽ പരിശോധിച്ചു. 25 പേർക്ക് ജില്ലാ ആശുപത്രിയിൽ തിമിരശസ്ത്രക്രിയ നടത്തും.ചിത്രം:ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി മൊബൈൽ ഒഫ്താൽ യൂണിറ്റിൻ്റെയും ദേശീയ അന്ധത നിയന്ത്രണ സമിതിയുടെയും സഹകരണത്തോടെ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് വൈക്കം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകർ ഉൽഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *