വൈക്കം: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ്റെ വിജയത്തിനായി മത്സ്യത്തൊഴിലാളി കോൺഗ്രസ് നിയോജകമണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് റ്റി.കെ. വാസുദേവൻ്റെ അധ്യക്ഷതയിൽ ചേർന്നു. കെ.പി. സി.സി മെമ്പർ മോഹൻ ഡി ബാബു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ശിവദാസ് നാരായണൻ, പ്രീതാ രാജേഷ്, എം അശോകൻ,പി.ഡി.പ്രസാദ്, കെ എസ് ബാഹുലേയൻ , ദീപ പരിമളം , അശോകൻ തറവട്ടം, തുടങ്ങിയവർ പ്രസംഗിച്ചു.മത്സ്യത്തൊഴിലാളികളുടെ വീടുകൾ തോറും ലഘുലേഖകളും പ്രസ്ഥാവനയും കൊടുത്ത് കെ ബിനിമോൻ്റ വിജയം ഉറപ്പാക്കുന്നതിന് തീരുമാനിച്ചു.
മത്സ്യതൊഴിലാളി കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കൺവെൻഷൻ നടത്തി
