നഗരസഭയുടെ നേതൃത്വത്തിൽ 2 മത് ആയൂർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വൈക്കം:വൈക്കം നഗരസഭയുടെയും ഗവൺമെൻറ് ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ആറാട്ടുകുളങ്ങര എസ്എൻഡിപി 110 നമ്പർ ശാഖ യോഗം ഹാളിൽ 2 മത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ജീവിതശൈലി രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾക്കായി സൗജന്യ ആയുർവേദ ഔഷധങ്ങളുടെ വിതരണവും ബോധവൽക്കരണ ക്ലാസും പുതുതായി എല്ലാ വാർഡുകളിലും ആരംഭിക്കുന്ന യോഗ പരിശീലന ക്ലബ്ബുകളുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ അബ്ദുൽ സലാം റാവുത്തർ നിർവഹിച്ചു . വൈസ് ചെയർപേഴ്സൺശ്രീമതി സൗദാമിനി അഭിലാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോണി സണ്ണി , കൗൺസിലർമാരായ അനീഷ് , അനൂപ്, അമ്പിളി , മാധുരി, സുശീല , രേണുക രതീഷ് , എസി മണിയമ്മ,വിജിമോൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഗവൺമെൻറ് ആയുർവ്വേദ ഹോസ്പിറ്റൽ സിഎംഒ ഡോക്ടർ അരുൺകുമാർ വി. മെഡിക്കൽ ഓഫീസർമാരായ ഡോ. സന്ധ്യ, ഡോ. ഗായത്രി, ഡോ. ലവീണ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ ഏകദേശം 120 ഓളം പേർക്ക് തികച്ചും സൗജന്യമായി ഔഷധങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *