വൈക്കം: വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന് എ ഐ ടി യൂ സി ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിയുടെ കുടുംബ സംഗമവും, സ്കോളര്‍ഷിപ്പ് വിതരണവും സി.കെ. വിശ്വനാഥന് സ്മാരക ഹാളില്‍ നടത്തി. മുന്‍ മന്ത്രി മുല്ലക്കര രത്നാകരന് സമ്മേളനം ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ബി. രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് പ്രസിഡന്റ് അഡ്വ. വി.ബി. ഷിബു സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സി.കെ. ആശ എം എല്‍ എ പഠനോപകരണ വിതരണം നടത്തി. യൂണിയന് ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശന്, മുന്‍ എം എല്‍ എ കെ. അജിത്, നേതാക്കളായ എം.ഡി. ബാബുരാജ്, പി.ജി. തൃഗുണസെന്, എം.കെ. അനില്‍കുമാര്‍, ഡി. രഞ്ചിത്കുമാര്‍, സാബു. പി. മണലൊടി, പി.ആര്. ശശി, കെ.എ. കാസ്ട്രോ എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം- വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന് എ ഐ ടി യൂ സി ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി നടത്തിയ കുടുംബ സംഗമവും, സ്കോളര്‍ഷിപ്പ് വിതരണവും മുന്‍മന്ത്രി മുല്ലക്കര രത്നാകരന് ഉദ്ഘാടനം ചെയ്യുന്നു.
ചെത്ത് തൊഴിലാളി യൂണിയന് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി കുടുംബ സംഗമം നടത്തി
