വനിതാ സ്‌പോര്‍ട്‌സ് നൂറ് വിദ്യാര്‍ത്ഥിനികള്‍ക്ക് മൗണ്ടെയ്ന്‍ ഫുട്‌ബോള്‍ പരിശീലനം തുടങ്ങി

വൈക്കം : ഉടനെ നടക്കുന്ന സംസ്ഥാന ഹോക്കി, ഫുട്‌ബോള്‍ ച്യാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ വൈക്കം വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ കീഴില്‍ നൂറോളം വിദ്യാര്‍ത്ഥിനികളെ മികവുറ്റ പരിശീലനം നല്‍കാനുള്ള ക്യാമ്പ് തുടങ്ങി. യൂറോപ്യന്‍ രാജ്യങ്ങളിലും ബ്രസീല്‍ രാജ്യത്തും നടത്തിവരുന്ന മൗണ്ടെയ്ന്‍ ട്രെയിനിംഗ് പരിശീലനമാണ് ആദ്യം നടത്തുന്നത്. കുന്നിന്റെ താഴ്‌വരയില്‍ നിന്നും ഉയരത്തിലേയ്ക്ക് പന്തുരുട്ടി നീങ്ങുന്നതാണ് ഈ പരിശീലനത്തിന്റെ പ്രത്യേകതയെന്ന് കോച്ച് ജോമോന്‍ ജേക്കബ് പറഞ്ഞു. വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കെ. എം. എച്ച്. എസ്. മേവള്ളൂര്‍, എ. ജെ. ജോണ്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ടി. വി. പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മടിയത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മുഹമ്മദ് ബഷീര്‍ സ്‌കൂള്‍, പള്ളിയാട് യു. പി. സ്‌കൂള്‍, അക്കരപ്പാടം യു. പി. സ്‌കൂള്‍ കൂടാതെ മറ്റുള്ള സ്‌കൂളുകളിലെ താരങ്ങള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. ഈ മാസം അവസാനം കണ്ണൂരിലും, തിരുവനന്തപുരത്തും സ്റ്റേറ്റ് ച്യാമ്പ്യന്‍ഷിപ്പുകള്‍ നടക്കും. അതിന്റെ ഭാഗമായുള്ള പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. മൗണ്ടെയ്ന്‍ ട്രെയിനിംഗിലൂടെ കായിക താരങ്ങള്‍ക്ക് അതിവേഗം സ്റ്റാമിനാ, ബോള്‍ കണ്‍ട്രോളിംഗ് എന്നിവയിലാണ് ആദ്യഘട്ട പരിശീലനം നല്‍കുന്നത്. മുന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യാ വിമെന്‍സ് ഫുട്‌ബോള്‍ കോച്ച് ജോമോന്‍ ജേക്കബ് ആണ് പ്രധാന പരിശീലകന്‍. ടി. വി. പുരം സ്വദേശി മുന്‍ വോളിബോള്‍ താരം ബാലകൃഷ്ണനും പരിശീലകനായി രംഗത്തുണ്ട്.

ചിത്രവിവരണം : സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ വൈക്കം വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ നൂറ് പെണ്‍താരങ്ങള്‍ക്ക് കോച്ച് ജോമോന്‍ ജേക്കബ് മൗണ്ടെയ്ന്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *