വൈക്കം : കെ. പി. സി. സി. യുടെ കലാസാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് 12 മുതല്‍ 17 വരെ നടത്തുന്ന ഉത്സവ് 2026 ലേക്കുള്ള പുസ്തക വണ്ടിയുടെയും, വിളംബര ജാഥയുടെയും പ്രയാണം തിങ്കളാഴ്ച രാവിലെ വൈക്കത്ത് നിന്ന് പുറപ്പെട്ടു. ജില്ലയിലെ 9 നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പര്യടനം. എം. കെ. ഷമീര്‍ ക്യാപ്റ്റനായുള്ള പര്യടന പരിപാടി കച്ചേരിക്കവലയില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍. വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വായനയിലേയ്ക്ക് ജനങ്ങളെ തിരിച്ചുകൊണ്ടുവരികയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം. രഘു, നേതാക്കളായ മോഹന്‍ ഡി. ബാബു, പി. ഡി. ഉണ്ണി, എം. കെ. ഷിബു, ബി. അനില്‍ കുമാര്‍, അബ്ദുള്‍ സലാം റാവൂത്തര്‍, ടിഫാന ബഷീര്‍, സോണി സണ്ണി എ. സനീഷ് കുമാര്‍, ഗിരിജ നായര്‍, അനൂപ്, റോബിന്‍ ജേക്കബ്, ഗോപാലകൃഷ്ണന്‍, അന്‍വര്‍ പുളിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്‌കാര സാഹിതി ഉത്സവ് 2026 ന്റെ പുസ്തക വണ്ടിയുടെ പ്രയാണം പുറപ്പെട്ടു
