വൈക്കം നഗരസഭ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി

വൈക്കം: വൈക്കം നഗരസഭയുടെ 2026-27വാർഷിക പദ്ധതി രൂപീകരണത്തിനു മുന്നോടിയായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. വൈസ് ചെയർമാൻ സൗദാമിനി അഭിലാഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന വർക്കിംഗ്‌ഗ്രൂപ്പ് പൊതുയോഗം ചെയർമാൻ അബ്ദുൾ സലാം രാവുത്തർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻമാരുടെയും കൗൺസിലർമാരുടേയും നേതൃത്വത്തിൽ 17 വർക്കിംഗ് ഗ്രൂപ്പുകൾ ചേർന്ന് പദ്ധതികളെപ്പറ്റി ചർച്ച നടത്തി. യോഗത്തിന് വികസന കാര്യ സ്റ്റാൻ്റിoഗ് കമ്മറ്റി ചെയർമാൻ ബിരാജശേഖരൻ സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ഗീതപുരുഷൻ, കെ.ബി.ഗിരിജാകുമാരി, സോണി സണ്ണി, ഡി. രഞ്ജിത്ത് കുമാർ, നഗരസഭാ സെക്രട്ടറി രഞ്ജിത്ത് ആർ നായർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *