വൈക്കം നഗരസഭ 77മത്  റിപ്പബ്ലിക് ദിനം ആഘോഷിച്ചു

വൈക്കം: നഗരത്തിലെ 12 സ്കൂളുകളിൽ നിന്നും വാദ്യമേളങ്ങളുടേയും നിശ്ചലദൃശ്യങ്ങളുടെയും, സ്കൗട്ട്, എൻസിസി, സ്റ്റുഡൻ്റ്സ് പോലീസ് , എൻ എസ് എസ്, കലാകായിക പ്രതിഭകൾ, തുടങ്ങിയവരുടെ അകമ്പടിയോടെ വിവിധ സ്കൂളുകളിൽ നിന്നും എത്തിയ വിദ്യാർത്ഥികളും, അധ്യാപകരും, നഗരസഭാ കൗൺസിലർമാരും, പൊതു ജനങ്ങളും ചേർന്ന് വടക്കേനട ദേവസ്വം ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്ര വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയത്തിൻ്റയും മഹാത്മജിയുടെ പാദസ്പർശമേറ്റ ബോട്ടു ജെട്ടിയുടെയും മുന്നിലൂടെ  നടന്ന്  സാംസ്കാരിക ഘോഷയാത്രഗൗസ്റ്റ് ഹൗസ് ഗ്രൗണ്ടിൽ എത്തിച്ചേർന്നു.തുടർന്ന് ഘോഷയാത്രയുടെ സമാപന സമ്മേളനത്തിനു മുന്നോടിയായി വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തൽ ദേശീയ പതാക ഉയർത്തി.നഗരസഭാ വിദ്യാഭ്യാസ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഡി. രജ്ജിത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം  ചെയർമാർ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. രാജ്യം മുഴുവൻ സ്വാതന്ത്ര്യത്തിൻ്റെ 77 മത് ജന്മദിനം ആഘോഷിക്കുമ്പോൾ  ഇൻഡ്യൻ ഭരണഘടനയെ നാം പ്രത്യേക മായി എടുത്ത് പറയേണ്ടിയിരിക്കുന്നു. നാനാജാതി മതത്തിൽ പെട്ട നമുക്കൊരുമിച്ച് കൂടാനും ആഘോഷിക്കാനും അവസരം നൽകുന്നത് ഭരണഘടനയാണ്.  ഈ കാലഘട്ടത്തിൽ ഇൻഡ്യയുടെ മഹത്തായ ഭരണഘടനയെ സംരക്ഷിക്കാൻ നാമോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് സ്വാഗതം ആശമിച്ചു. സ്റ്റാൻ്റിംഗ് ചെയർമാൻ മാരായ രാജശേഖരൻ, കെ.ബി ഗിരിജാകുമാരി, സോണി സണ്ണി, ഗീതാ പുരുഷൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *