വൈക്കം: വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി സമൂഹങ്ങൾ നടത്തി വരുന്ന സന്ധ്യ വേല സമാപിച്ചു. സമാപന സന്ധ്യ വേല വടയാർ സമൂഹമാണ് നടത്തിയത്. ലക്ഷദീപം, പുഷ്പാലങ്കാരം പ്രാതൽ എന്നിവയും ദീപാരാധനക്ക് ശേഷം ഒറ്റപ്പണ സമർപ്പണവും നടന്നു. ആചാരപ്രകാരംബലിക്കൽ പുരയിൽ വെള്ള പട്ടു വിരിച്ച് അതിലാണ് ഒറ്റപ്പണ സമർപ്പണം നടത്തിയത്. പിന്നിട് കിഴിയാക്കി തല ചുമടായി എടുത്ത് വേദ മന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ദേവസ്വത്തിൽ എല്പിച്ചു. ഇതിൽ നിന്നും ഒരു നാണയം കിഴിയാക്കി സൂക്ഷിയെടുത്തത് അടുത്ത സന്ധ്യ വേലയുടെ പ്രാരംഭ ചടങ്ങുകൾക്കായി ഉപയോഗിക്കും. സന്ധ്യ വേലയുടെ മുന്നോടിയായി സമൂഹം ഭാരവാഹികൾ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി വിശേഷാൽ വഴിപാടുകൾ നടത്തിയിരുന്നു .ഡിസംബർ 1 മുതൽ 12 വരെ സമൂഹത്തിൽ രുദ്രാഭിഷേകവുമുണ്ട്. സമൂഹം ഭാരവാഹികളായ എം.ഈശ്വരയ്യർ, മറ്റക്കാട്ട് ലക്ഷ്മണയ്യർ, ബി.ഗണേഷ്, എം.പി. ശർമ്മ, ശിവസുബ്രമ്മണി, എൻ.ബാലസുബ്രഹ്മണ്യൻ, ചെന്നൈ മഹാദേവൻ, ആലപ്പാട് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Related Posts
വൊനമാലി പ്രൊജക്റ്റിന്റെ ബാനറിൽ ഭാസ്കർ ബന്തുപള്ളി രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗരിഗ’ തെലുങ്കിലും മലയാളത്തിലുമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി
വൊനമാലി പ്രൊജക്റ്റിന്റെ ബാനറിൽ ഭാസ്കർ ബന്തുപള്ളി രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗരിഗ’ തെലുങ്കിലും മലയാളത്തിലുമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.ഡി ഒ പി സാംബശിവ.…
ബ്രോഷർ പ്രകാശനം ചെയ്തു
വർക്കല : പുതുവർഷത്തിൽ കേരള തലസ്ഥാനത്ത് വനിതാ വസന്തോത്സവ വേദി സംഘടിപ്പിക്കുന്ന വിവിധ സേവന പരിപാടികളുടെ ബ്രോഷർ എസ്എൻഡിപി യോഗം ശിവഗിരി പ്രസിഡന്റ് ബി. ജയപ്രകാശനും ഡബ്ലിയു…
കെഎസ്ആർടിസി ബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്.
ദേശീയപാതയിൽ പെരുവന്താനം നാല്പതാം മൈലിന് സമീപം വെളളിയാഴ്ച നാലുമണി കൂടിയായിരുന്നു അപകടം.കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിരെ വന്ന കൂടത്തിൽ മോട്ടേഴ്സും ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ 14…
