വൈക്കം : ആചാര പെരുമയോടെവൈക്കത്തഷ്ടമി യുൽസവത്തിന്റെ മുന്നോടിയായി കുലവാഴ പുറപ്പാട് നടന്നു. വൈക്കം ടൗണിലെ സംയുക്ത എൻ. എസ് .എസ്. കരയോഗങ്ങളുടെ നേതൃത്വത്തിൽ ആറാട്ടുകളങ്ങര ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കുലവാഴ പുറപ്പാടിന് 1573 നമ്പർ കിഴക്കുംചേരി നടുവിലെ മുറി കരയോഗമാണ് ആഥിഥേയത്വം വഹിച്ചത്. താലപ്പൊലി, വിവിധ വാദ്യമേളങ്ങൾ, മുത്തുക്കുട, ഗജവീരൻ എന്നിവ അകമ്പടിയായി. പടിഞ്ഞാറ്റും ചേരി തെക്കെ മുറി, കിഴക്കും ചേരി വടക്കെ മുറി, കിഴക്കും ചേരി നടുവിലേ മുറി, കിഴക്കും ചേരി തെക്കെ മുറി, പടിഞ്ഞാറ്റുംചേരി വടക്കേ മുറി, പടിഞ്ഞാറ്റും ചേരി പടിഞ്ഞാറെ മുറി എന്നി കരയോഗങ്ങളിലെ നൂറു കണക്കിന് പ്രവർത്തകർ കുലവാഴ പുറപ്പാടിൽ അണിചേർന്നു. യൂണിയൻ പ്രസിഡണ്ട് പി.ജി.എം. നായർ കാരിക്കോട്, സെക്രട്ടറി അഖിൽ ആർ. നായർ , അംഗങ്ങളായ പി.എൻ. രാധകൃഷ്ണൻ ,എസ്.യു, കൃഷ്ണകുമാർ കരയോഗം ഭാരവാഹികളായ ബി. ജയകുമാർ , രാജേന്ദ്ര ദേവ് , കെ.ജി. രാജലക്ഷ്മി, ശ്രീകുമാരി .യു നായർ , എസ്. മധു , പി.എൻ. രാധാകൃഷ്ണൻ , കെ.പി.രവികുമാർ , എസ്.ഹരിദാസൻ നായർ , വി. ശിവരാമകൃഷ്ണൻ നായർ , കെ.എം. നാരായണൻ നായർ ,എസ്. പ്രതാപ് , ശ്രീഹർഷൻ, എം.വിജയകുമാർ എന്നിവർ നേതൃത്വം നല്കി.
വൈക്കം ക്ഷേത്രത്തിലേക്ക് കുലവാഴപ്പുറപ്പാട് നടത്തി
