വൈക്കം ; ഉദയനാപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി ഒന്നാം ഉത്സവദിവസം സംയുക്ത എന്‍. എസ്. എസ്. കരയോഗം അഹസ്സായി ആഘോഷിച്ചു. കൊടിയേറ്റിനുശേഷം നാലമ്പലത്തിനകത്ത് കരയോഗം ഭാരവാഹികള്‍ അഹസ്സിന് അരി അളന്നു. 814-ാം നമ്പര്‍ ഉദയനാപുരം പടിഞ്ഞാറെമുറി, 958-ാം നമ്പര്‍ തെക്കെമുറി, 634-ാം നമ്പര്‍ ഇരുംമ്പൂഴിക്കര, 697-ാം നമ്പര്‍ വടക്കേമുറി എന്നീ കരയോഗങ്ങളുടെ നേതൃത്ത്വത്തിലായിരുന്നു അരി അളക്കല്‍. വാതക്കോട്ടില്ലത്ത് നീലകണ്ഠന്‍ മൂസത് അരി അളന്ന് ദേവസ്വം അധികാരികള്‍ക്ക് കൈമാറി. സംയുക്ത കരയോഗം ഭാരവാഹികളായ ആര്‍. വിജയകുമാര്‍, അശോക് കുമാര്‍, ഹരിക്കുട്ടന്‍, എം. ആര്‍. അനില്‍ കുമാര്‍, എന്‍. ശിവന്‍നായര്‍, ജി. വി. കെ. നായര്‍, ആര്‍. രവികുമാര്‍, അയ്യേരി സോമന്‍, ചന്ദ്രമോഹനന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.ചിത്രവിവരണം ; ഉദയനാപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്റെ ഒന്നാം ദിവസം സംയുക്ത എന്‍. എസ്. എസ്. കരയോഗം അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി
കാര്‍ത്തിക ഉത്സവം ; സംയുക്ത എന്‍. എസ്. എസ് കരയോഗം അഹസ്സിന് അരി അളന്നു
