വൈക്കം: വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച്ച രാവിലെ വിവിധ ചടങ്ങുകളോടെ ആവണി അവിട്ടം ആഘോഷിച്ചു.വൈക്കം സമൂഹം ഹാള്‍, വൈക്കം ക്ഷേത്രത്തിലെ കിഴക്കേക്കുളം, ക്ഷേത്രം ചുറ്റബലം എന്നി മേഖലകല്‍ കേന്ദ്രീകരിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ആചാര്യന്‍ കോട്ടയം ശങ്കരവാദ്യരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാസങ്കല്‍പ്പം, കാണ്ഡഋഷിതര്‍പ്പണം, ദേവഋഷിതര്‍പ്പണം, മഹാസങ്കല്‍പ്പം സമിതാധാനം, യജ്ഞോപവീതധാരണം എന്നി ചടങ്ങുകള്‍ നടത്തി. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ കുളക്കടവിലാണ് യജ്ഞോപവീതധാരണ ചടങ്ങുകള്‍ നടത്തിയത്.സമൂഹം പ്രസിഡന്റ് പി. ബാലചന്ദ്രന്‍, സെക്രട്ടറി കെ.സി. കൃഷ്ണമൂര്‍ത്തി, ട്രഷറര്‍ ഡി. ഗോപാലകൃഷ്ണന്‍, കണിച്ചേരി ബാലുസ്വാമി, സുബ്രഹ്‌മണ്യം അംബികാവിലാസ്, ഹരി ശര്‍മ്മ, ഗോപാലകൃഷ്ണന്‍ ശിവശ്രീ, വൈദ്യനാഥന്‍ പുഴമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.ചിത്രവിവരണം-വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ ആവണി അവിട്ടം ആഘോഷത്തിന്റെ ഭാഗമായി വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ കുളക്കടവില്‍ യജ്ഞോപവീതധാരണ ചടങ്ങ് നടത്തുന്നു.
വൈക്കം സമൂഹം ആവണി അവിട്ടവുംയജ്ഞോപവീതധാരണ ചടങ്ങും നടത്തി
