വൈക്കം ; ക്ഷീരമേഖലയിലെ പുത്തന്‍ അറിവുകള്‍ കര്‍ഷകരില്‍ എത്തിക്തുന്നതിന്, പശു വളര്‍ത്തലിന്റെ നൂതന മാര്‍ഗ്ഗങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനുമായ് വൈക്കം ബ്ലോക്ക് തല ക്ഷീരകര്‍ഷക സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 6 ഗ്രാമ പഞ്ചായത്തുകളും 18 ക്ഷീരസംഘങ്ങളും ക്ഷീരകര്‍ഷകരും സംഗമത്തില്‍ പങ്കെടുത്തു കിടാരി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, ഗവൃജാലകം, കന്നുകാലികള്‍ക്കുള്ള സൗജനൃ ചികത്സൃാ കൃാമ്പ്, മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കല്‍, പുരസ്കാര വിതരണം എന്നിവയായിരുന്നു സംഗമത്തിലെ പ്രധാന ഇനങ്ങള്‍. തലയാഴം എസ്. എന്‍. ഡി. പി ഹാളില്‍ നടന്ന സംഗമം സി. കെ ആശ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു അദ്ധൃഷത വഹിച്ചു. ക്ഷീരക സംഗം വൈസ് ചെയര്മാന് പി. സുഗതന്, കണ്‍വീനര്‍ വി. സുനിത, ക്ഷീര വികസന വകുപ്പ് ഡെപൃൂട്ടി ഡയറക്ടര്‍ സി. ആര് ശാരത, പഞ്ചായത്ത് പ്രസിഡന്റ്മാരായ രമേഷ്. പി. ദാസ്, കെ. ആര്. ഷൈലകുമാര്‍, പി. കെ. ആനന്ദവല്ലി, പി. പ്രീതി, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെല്‍സി സോണി, എറണാകുളം മേഖല യൂണിറ്റ് മെമ്പര്‍ സോണി ഈറ്റക്കല്‍, ജസീല നവാസ്, രേഷ്മ പ്രവീണ്‍, തലയാഴം ക്ഷീരകസംഘം സെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷീരക കര്‍ഷക മേഖലയിലെ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ ജാക്വിലിന് ഡൊമിനിക്, മൃഗസംരക്ഷണ വകുപ്പ് പി. ആര്. ഒ ഡോ. അബ്ദുള്‍ ഫിറോസ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.
വൈക്കം ബ്ലോക്ക് ക്ഷീരസംഗമം, ആറ് പഞ്ചായത്തുകള്‍ പങ്കെടുത്തു
