വൈക്കം ; തലയാഴം പഞ്ചായത്ത് 5-ാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തും വൈക്കം ബ്ലോക്ക് പഞ്ചായത്തും തലയാഴം ഗ്രാമപഞ്ചായത്തും സംയുക്തമായ് ചേര്‍ന്ന് നിര്‍മിച്ച ചെമ്പകശ്ശേരി യക്ഷിയമ്പലം കലുങ്ക് പാലം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. എസ് പുഷ്പമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലെയും പടിഞ്ഞാറന്‍ മേഖലയെയും ബന്ധിപ്പിക്കുന്നതാണ് കലുങ്ക് പാലം. സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ്. പി. ദാസ് അദ്ധൃഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുജാത മധു മുഖൃ പ്രഭാഷണം നടത്തി, വാര്‍ഡ് മെമ്പര്‍ കൊച്ചുറാണി ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെല്‍സി സോണി, പഞ്ചായത്ത് അംഗങ്ങളായ ടി. മധു, റോസി ബാബു, എം. എസ്. ധനൃ, സിനി സലി, ഷീജ ഹരിദാസ്, കെ. ബിനിമോന് സെക്രട്ടറി ജി. മജ്ഞു എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം- തലയാഴം പഞ്ചായത്ത് 5-ാം വാര്‍ഡില്‍ നിര്‍മിച്ച ചെമ്പകശ്ശേരി യക്ഷിയമ്പലം കലുങ്ക് പാലം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. എസ്. പുഷ്പമണി ഉദ്ഘാടനം ചെയ്യുന്നു.
തലയാഴം പഞ്ചായത്തിലെയക്ഷിയമ്പലം കലുങ്ക് പാലം ഗതാഗതത്തിന് തുറന്നു
