വൈക്കം: ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ രാജ്യത്തുയരുന്ന ഏറ്റവും വലിയ വെല്ലുവിളി ബീഹാറിൽ നിന്നാണെന്നും, അതിൻ്റെ നേതൃത്വം ആർ ജെ.ഡിയും തേജസ്വി യാദവും ആണെന്നും മുൻ മന്ത്രിയും രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റും ആയ വി. സുരേന്ദ്രൻ പിള്ള പറഞ്ഞു.പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ജോസ്സി ജെയിംസിൻ്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരെ ആർ.ജെ.ഡി.യിലേക്ക് സ്വീകരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയ അടിത്തറയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കേരളത്തിൽ ആർ.ജെ.ഡിയുടെ സ്വീകാര്യത വർദ്ധിച്ചു വരികയാണെന്ന് സുരേന്ദ്രൻ പിള്ള പറഞ്ഞു.രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡണ്ട് സണ്ണി തോമസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി ജോർജ് മാത്യു, അഡ്വ ഫിറോസ് മാവുങ്കൽ, കെ.ഇ. ഷെറീഫ്, ഏ.വി ജോർജ് കുട്ടി, എ. എ. റഷീദ് എന്നിവർ പ്രസംഗിച്ചു.ജോസ്സി ജെയിസും സഹപ്രവർത്തകരും,യോഗ ത്തിൽ വെച്ച് പാർട്ടി അംഗത്വം സ്വീകരിച്ചു.
