ഗുരുവിന്റെമഹാസമാധി ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടത്തി

വൈക്കം: ശ്രീ നാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനാചരണം ഞായറാഴ്ച്ച എസ്.എന്‍.ഡി.പി യൂണിയന്റെയും 55 ശാഖാ യോഗങ്ങളുടെയും നേതൃത്ത്വത്തില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടത്തി.രാവിലെ 10.00-ന് പടിഞാറെനടയിലെ ഗുരുദേവ മന്ദിരത്തില്‍ എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ സമാധി ദീപം തെളിയിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉപവാസ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലര്‍ പി.ടി. മന്മദന്‍ സമാധി സന്ദേശം നല്‍കി. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ്, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ രാജേഷ്. പി. മോഹന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ എം.എസ്. രാധാകൃഷ്ണന്‍, സെന്‍ സുഗുണന്‍, എം.ബി. ബിജു, പി.എ. സതീശന്‍, പഞ്ചായത്ത് കമ്മിറ്റി അംഗളായ പി.വി. വിവേക്, കെ.ആര്‍. പ്രസന്നന്‍, വി. വേലായുദ്ധന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മനു ചെമ്മാനകരി, സെക്രട്ടറി രമേഷ് കോകാട്ട്, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി സിനി പുരുഷോത്തമന്‍, എസ്. ജയന്‍, പി. സജീവ് എന്നിവര്‍ പ്രസംഗിച്ചു.യൂണിയന്റെ കീഴിലുളള 55 ശാഖായോഗങ്ങളില്‍ രാവിലെ ഗുരുപൂജ, ഭജന, ഉപവാസം, ശാന്തിയാത്ര, വൈകിട്ട് ദീപകാഴ്ച്ച, ഭജന, ഗുരുപൂജ, പായസ വിതരണം എന്നിവയും നടത്തി. വിവിധ ശാഖകളുടെ നേതൃത്വത്തില്‍ രാവിലെ നഗരം കേന്ദ്രീകരിച്ച് ശാന്തിയാത്ര നടത്തി.

Leave a Reply

Your email address will not be published. Required fields are marked *