വൈക്കം:മഹാത്മാ അയ്യങ്കാളി ജയന്തിയും അവിട്ടാഘോഷവും വൈക്കം ബോട്ട് ജെട്ടി മൈതാനിയിൽ സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻഭരണ നൽകിയ അവകാശങ്ങൾഉപയോഗിച്ചാണ് നമ്മൾ ഇത്രത്തോളം എത്തിയത് എന്നാൽ ഇന്ന് കേന്ദ്രം ഭരിക്കുന്നവർ ഭരണഘടനയെ പോലും ഇല്ലായ്മ ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ തിരുത്താൻ ശ്രമിക്കുന്നവരെ നാം തിരിച്ചറിയണം അതിന് ഈ സമൂഹം ഒന്നായി ചിന്തിച്ച് പ്രവർത്തിക്കണമെന്ന് എം എൽ എ ഓർമ്മിപ്പിച്ചു.എൽ ഡി എഫ് സർക്കാർ സിനിമാക്കാർക്കു വേണ്ടി തിരുവനന്തപുരത്ത് നടത്തിയസിനിമാ കോൺക്ലേവിൽഒരു സംവിധായികയ്ക്ക് നേരിടേണ്ടി വന്നത് ജാതീയമായ അധിക്ഷേപമായിരുന്നു. ഉന്നയിച്ച ആൾ ഇൻഡ്യൻ സിനിമയിലെ അതികായനായ പ്രമുഖനായിരുന്നിട്ടും പുഷ്പലത എഴുന്നേറ്റു നിന്നു ചോദ്യം ചോദിച്ചു. ഈ സംഭവം ഇന്നത്തെ കാലഘട്ടത്തിലും നമ്മെ പലതും പഠിപ്പിക്കുന്നു.വൈക്കത്ത് വികസനം നടക്കണമെങ്കിൽ സംവരണം മാറണം എന്ന് പറയുന്ന കുറച്ച് ആളുകൾ ഇപ്പോഴും എൻ്റെ നവമാധ്യമങ്ങളിലെ പോസ്റ്റുകൾക്കു ചുവട്ടിൽ അഭിപ്രായം എഴുതുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും. മറ്റേതൊരു മണ്ഡലത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളേക്കാൾ കൂടുതൽ പ്രവർത്തനങ്ങൾ വൈക്കത്ത് നടക്കുന്നുണ്ട് എന്ന കാര്യം അവർ മന:പൂർവ്വം മറച്ചുപിടിക്കുകയാണെന്നും ഇതും ഒരു തരത്തിലുള്ള ജാതീയ അധിക്ഷേപമായി കണ്ട് നാം പ്രതികരിക്കണമെന്നും ആശ എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു.തുടർന്ന് നടന്ന അനുസ്മരണസമ്മേളനത്തിന് യൂണിയൻ പ്രസിഡൻ്റ് തങ്കമ്മ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് നഗരസഭാ അധ്യക്ഷ പ്രീതാരാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, മോഹനൻ പേരെത്തറ, ഇ.ആർ സിന്ധുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ത്യൻ ഭരണഘടനയെ തിരുത്താൻ ശ്രമിക്കുന്നവരെ നാം തിരിച്ചറിയണം -സി.കെ. ആശ എം എൽ എ
