ഗാന്ധിജിയുടെയും ഗുരുദേവൻ്റെയും ദർശനങ്ങൾ പിന്തുടർന്ന നേതാവായിരുന്നു വി.വി.സത്യൻ

ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയതിനെതിരെ സവർണ്ണമേധാവികൾ പ്രതിഷേധം ഉയർത്തിയപ്പോൾ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ വാഴുന്ന മാതൃകാ സ്ഥാനമാണിവടം എന്നു പറഞ്ഞ ഗുരുവിൻ്റെ സന്ദേശം എസ്എൻഡിപി നേതൃത്വം ഓർക്കണമെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് വി.എം. സുധീരൻ പറഞ്ഞു. മതസ്പർദ്ധക്കല്ല മതങ്ങളുടെയും മനുഷ്യരുടെയും ഐക്യത്തിനാണ് ഗുരു പ്രാധാന്യം നൽകിയത്.രാജ്യത്തെ ഭ്രാന്താലയമാക്കാൻ നരേന്ദ്രമോദി ശ്രമിക്കുമ്പോൾ അതിന് പിന്തുണ നൽകി കൊണ്ട് കേരളത്തെ ഭ്രാന്താലയമാക്കാനാണ് SNDP നേതൃത്വം ശ്രമിക്കുന്നത്. തിരുത്താനും ഗുരുദേവദർശനങ്ങൾ പിന്തുടരാനും എസ്എൻഡിപി നേതൃത്വം തയ്യറാകണം. ഗാന്ധിജിയുടെയും ഗുരുദേവൻ്റെയും ദർശനങ്ങൾ പിന്തുടർന്ന നേതാവായിരുന്നു അഡ്വ.വി. വി. സത്യനെന്നും അദ്ദേഹം പറഞ്ഞു. വി.വി.സത്യൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അഡ്വ.വി. വി. സത്യൻ്റെ 6-ാം ചരമവാർഷികത്തോടനുബന്ധിച്ച് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോഹൻ ഡി ബാബു, പി.ഡി. ഉണ്ണി, എം.കെ.ഷിബു, പ്രീത രാജേഷ്, ഇടവട്ടം ജയകുമാർ, എം.ടി. അനിൽകുമാർ, അഡ്വ.ശ്രീകാന്ത് സോമൻ, സന്തോഷ് ചക്കനാടൻ, വൈക്കം ജയൻ, പി.വി. പ്രസാദ്, അബ്ദുൾ സലാം റാവുത്തർ, പി.എൻ. ബാബു, അഡ്വ. എ.സനീഷ് കുമാർ, ജയ് ജോൺ പേരയിൽ, ബി.അനിൽകുമാർ, പി.ടി. സുഭാഷ്, വി.സമ്പത്ത് കുമാർ, വിജയമ്മ ബാബു, വി.റ്റി. ജയിംസ്, അഡ്വ. പി.വി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വൈക്കം നഗരസഭക്കു മുൻവശം പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ രാവിലെ പുഷ്പ്പാർച്ചനയും ഉച്ചക്ക് വല്ലകം ജീവനിലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *