സ്കൂളുകള്‍ അക്ഷരം മാത്രമല്ല സഹവര്‍ത്തിത്വം പഠിക്കാന്‍ കൂടിയുള്ള സ്ഥലം ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : വിദ്യാലയങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ല, മറിച്ച് സഹവർത്തിത്വം പഠിക്കാനുള്ള ഇടങ്ങൾകൂടിയാണെന്നും അവിടെ എല്ലാ ആഘോഷങ്ങളും വേണമെന്നും മന്ത്രി വി ശിവൻകുട്ടി. പൂജപ്പുര ഗവ. യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിൽ കുട്ടി കളോട് സംസാരിക്കുകയായിരു ന്നു മന്ത്രി. ചില സ്കൂളുകൾ ക്രിസ്മസ് നടത്തില്ലെന്ന് രുമാനിച്ചിരുന്നു. അതുകൊണ്ടാണ് താൻ തന്നെ നേരിട്ട് വന്ന് ആഘോഷത്തിൽ പങ്കെടുക്കുന്നത്. ഓണം, ക്രിസ്മസ്, പെരുന്നാൾ എന്നിങ്ങനെ ഞനെ നമ്മളെല്ലാം ആഘോഷിക്കണമെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു. കേക്ക് മുറി ച്ച് മന്ത്രി മധുരവും പങ്കിട്ടു. സ്കൂളി നുവേണ്ടി പിക്സ് സൊല്യൂഷൻ നൽകിയ അഞ്ച് കംപ്യൂട്ടർ മന്ത്രി ഏറ്റുവാങ്ങി. കുട്ടികൾക്കും അധ്യാപകർക്കുമെല്ലാം ക്രിസ്മസ്-പുതുവത്സര ആശംസകൾ നേർ ന്നാണ് മന്ത്രി മടങ്ങിയത്. ഗായകൻ പട്ടം സനിത്ത്, എസ് സിഇആർടി അധ്യക്ഷൻ ഡോ. ആർ കെ ജയപ്രകാശ് അധ്യക്ഷ നായി. പിടിഎ പ്രസിഡന്റ് ഫാ ത്തിമ ശിവപ്രസാദ്, ഹെഡ്മാസ്റ്റർ ടി കെ ഷാഫി, അധ്യാപിക സംഗീത ബോസ് എന്നിവർ പങ്കെടുത്തു.ഫോട്ടോ : പൂജപ്പുര ഗവ:യൂപി സ്കൂളിൽ കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന മന്ത്രി വി ശിവൻകുട്ടി.ചലച്ചത്ര പിന്നണി ഗായകൻ പട്ടം സനിത്ത് സമീപം.

Leave a Reply

Your email address will not be published. Required fields are marked *