ജനപങ്കാളിത്തം കൊണ്ടും വാഹന സാന്നിധ്യം കൊണ്ടും മോട്ടോർ ബൈക്കുകളുടെ അകമ്പടി കൊണ്ടും ആവേശോജ്ജ്വലമായ പരിപാടിയായി റോഡ് ഷോ ചലനം സൃഷ്ടിച്ചു. യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് വിജയം പ്രഘോഷിക്കുന്ന ജനമുന്നേറ്റമായിട്ടാണ് 11 പഞ്ചായത്തിലും റോഡ് ഷോ നടത്തപ്പെട്ടത്
കടുത്തുരുത്തി : തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫിൻ്റെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളുടെയും ബന്ധിപ്പിച്ചുകൊണ്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ റോഡ് ഷോ നടത്തി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കീൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജ് റോഡ് ഷോ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് ചേർന്ന സ്വീകരണ സമ്മേളനത്തിൽ അഡ്വ . കെ ഫ്രാൻസിസ് ജോർജ് എംപി യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. പതിനൊന്ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ ശേഷം കടുത്തുരുത്തി മാർക്കറ്റ് ജങ്ഷനിലെ ഓപ്പൺ സ്റ്റേജിൽ റോഡ് ഷോ സമാപിച്ചു. കോൺഗ്രസ് ഐ ബ്ലോക്ക് പ്രസിഡൻ്റ് ജെയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫ് നന്ദി പ്രകടിപ്പിച്ചുകൊണ്ട് പ്രസംഗിച്ചു . വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫ് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. ജെയ്സൺ ജോസഫ് ഒഴുകയിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ്മോൺ മുണ്ടക്കൽ, ആൻമരിയ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ തങ്കമ്മ വർഗീസ്, ബിന്ദു സുരേന്ദ്രൻ വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരായ അഡ്വ. റോയ് ജോർജ്ജ് വെട്ടിക്കത്തടം(കടുത്തുരുത്തി) ചെറിയാൻ കെ ജോസ് (ഞീഴൂർ), വിജീഷ് (കാണക്കാരി), ബിനു ജോസ് തൊട്ടിയിൽ (ഉഴവൂർ)യുഡിഎഫ് നേതാക്കളായ ലൂക്കോസ് മാക്കീൽ,മാഞ്ഞൂർ മോഹൻകുമാർ സുനു ജോർജ്,എം എൻ ദിവാകരൻ നായർ,തോമസ് കണ്ണന്തറ,സ്റ്റീഫൻ പാറാവേലി,ബേബി തൊണ്ടാൻകുഴി,എം കെ സംബജി, ,അക്ബർ മുടൂർ, പ്രമോദ് കടന്തേരി,ബെന്നി ഉഴവൂർ, യുഡിഎഫ് കടുത്തുരുത്തി ചെയർമാൻ ടോമി പ്രാലടി, കൺവീനർ ജോണി കണിവേലി തുടങ്ങിയവർ പ്രസംഗിച്ചു.
