തിരുവനന്തപുരം നഗരസഭ വെള്ളാർ വാർഡിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു.

:തിരുവനന്തപുരം നഗരസഭ വെള്ളാർ വാർഡിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേരയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു ഉൽഘാടനം ചെയ്തു. തിരുവല്ലം എസ് ഐ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. റിട്ടേർഡ് എസ് ഐ ഷിബുനാഥു, വെള്ളാർ സാബു, വാഴാമുട്ടം രാധാകൃഷ്ണൻ, പ്രശാന്തൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു തിരുവനന്തപുരം നഗർസഭ തിരുവല്ലം ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂരൂപ് ചടങ്ങിന് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *