തിരുവനന്തപുരം :രാജ്യത്ത് വർഗീയതയും വിഭാഗീയതയും പീഡനങ്ങളും വളർന്നു വരുമ്പോൾ പ്രവാചകന്റെ ദർശനങ്ങളിലേക്ക് ലോകം തിരിച്ചു പോകണമെന്നും ഗുണകരമായ മനുഷ്യ പുരോഗതിയും മാനവധർമ്മങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള ആശയങ്ങളാണ് മുഹമ്മദ് നബി ഉപദേശിച്ചുള്ളതൊന്നും ഭദ്രാസനാധിപൻ ഡോ :ഗബ്രിയേൽ മാർഗ്രിഗോറിയോസ് മെത്രാ പൊലീത്ത അഭിപ്രായപ്പെട്ടു.കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഒരുമാസം നീണ്ടുനിൽക്കുന്ന മുഹമ്മദ് നബിയുടെ ജന്മദിനാചരണം പ്രമാണിച്ച്. “ധാർമികതയുടെ പ്രവാചകൻ മാനവീകതയുടെ ദാർശനീകൻ ” എന്ന് മീലാദ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് കരമന ബയാർ അധ്യക്ഷതവഹിച്ചു മുൻ എംപി പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഇമാം അഹ്മദ് മൗലവി, വിഴിഞ്ഞം ഹനീഫ്, മുഹമ്മദ് ബഷീർ ബാബു, എം എ ജലീൽ, ബീമാപള്ളി സക്കീർ, എം എ കരീം ശ്രീകാര്യം, എന്നിവർ പ്രസംഗിച്ചു.Photo Caption മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഏർപ്പെടുത്തിയ ഒരുമാസം കാലം നീണ്ടുനിൽക്കുന്ന പരിപാടിയുടെ മുൻ എംപി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു, ഡോക്ടർ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് .കരമനബയാർ.മുഹമ്മദ് ബഷീർ ബാബു.വിഴിഞ്ഞം ഹനീഫ്,തുടങ്ങിയവർ സമീപം
പ്രവാചക ദർശനങ്ങളിലേക്ക് ലോകം മടങ്ങണം
