ന്യൂഡൽഹി: എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസിൽ വൃത്തിഹീനമായ ടോയ്ലറ്റിനെക്കുറിച്ച് പരാതി പറഞ്ഞ യാത്രികനെ ട്രെയിനിൽ നിന്നും ഇറക്കി വിട്ട് ടി.ടി.ഇ. ഗുജറാത്തിലെ വഡോദരയിൽ നിന്നും ഡൽഹി നിസാമുദ്ദീനിലേക്ക് സെക്കൻഡ് എ.സി കോച്ചിൽ യാത്ര ചെയ്തിരുന്ന മംഗേഷ് തിവാരിയെയാണ് വ്യാഴാഴ്ച രാജസഥാനിലെ രത്ലം സ്റ്റേഷനിൽ ഇറക്കിവിട്ടത്.മുകേഷ് കുമാർ എന്ന ടി.ടി.ഇയുടെ നടപടി മംഗേഷ് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വൃത്തിഹീനമായ ടോയ്ലറ്റിനെക്കുറിച്ച് പരാതി പറഞ്ഞ യാത്രികനെ ട്രെയിനിൽ നിന്ന് ഇറക്കിവിട്ട് ടി.ടി.ഇ
