സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നെല്ലിമൂട് എല്‍പി സ്‌കൂളിലെ ബസാണ് ബാലരാമപുരത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ബസിന് പിന്നില്‍ മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *